റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂനപക്ഷ, ഭിന്നശേഷി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

December 7, 2021 - 5:43 pm

2021-2022 അധ്യയന വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്‌സ്, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്കും അപേക്ഷിക്കാം.
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ടു മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയന വർഷം ഇളവു നൽകിയിട്ടുണ്ട്.
അപേക്ഷ സമർപ്പണവും, സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in ൽ ലഭിക്കും.  ഫോൺ: 9446096580, 0471-2306580, ഇ-മെയിൽ: postmatricscholarship@gmail.com.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *