റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: സാമ്പത്തിക സെന്‍സസ് : ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്നു

December 7, 2021 - 8:22 pm

കണ്ണൂർ: ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

വിവരശേഖരണവുമായി ബന്ധപ്പെട്ട് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് രജത് വീഡിയോ പ്രസന്റേഷന്‍ നടത്തി. സമിതി അംഗങ്ങള്‍ വിവരശേഖരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി. അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് നല്‍കാന്‍ സംസ്ഥാന തല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കലക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി വി അബ്ദുള്‍ റജിബ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ വി എം അശോകന്‍, പഞ്ചായത്ത് അസി.ഡയറക്ടര്‍ പി എം ധനേഷ്, വിവിധ നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *