റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വാക്സിനേഷൻ : ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ പുനപരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ

December 8, 2021 - 10:22 am

കട്ടപ്പന : കോവിഡ് വാക്സിൻ വിതരണത്തിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ ആര്യനാട് എഫ്.എച്ച്.സിയിലെ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ പുന:പരിശോധിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. 15 വയസ്സിൽ നൽകേണ്ട ടെറ്റനസ് ടോക്സോയിഡ് വാക്സിൻ എടുക്കുന്നതിന് എത്തിയ കുട്ടിക്ക് കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്നാണ് കുത്തിവെയ്പ് നൽകിയത്.

വാക്സിൻ വിതരണ കേന്ദ്രത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകാനും ഓരോ നിർദ്ദേശങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താൻ മെഡിക്കൽ ഓഫീസർ മുതലുള്ള ബന്ധപ്പെട്ട ജീവനക്കാരെ ചുമതലപ്പെടുത്താനും ആരോഗ്യവകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിയിൽ എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് മഞ്ജു ഷേൺകുമാർ, സെക്രട്ടറി മുജീബ് റഹ്മാൻ. ജില്ലാ കൗൺസിൽ അംഗം വിനോദ് കുമാർ കെ.എ, വനിത സബ് കമ്മിറ്റി കൺവീനർ സന്ധ്യ കെ.പി എന്നിവർ സംസാരിച്ചു. പുറ്റടി സി.എ്ച്ച് സിയിൽ എൻ.ജി.ഒ വണ്ടൻമേട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രധിഷേധം നടത്തി. യൂണിറ്റ് കൺവീനർ ഷിജു കെ.വി ശശികല, വിനോദ്, ജിജോ സീ ജെ തുടങ്ങിയ സഖാക്കൾ സംസാരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *