അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തുല്യതാ പരീക്ഷ 2021 ഡിസംബർ 11, 12 തീയതികളിൽ

December 9, 2021 - 4:58 pm

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളുടെ പൊതു പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ നടക്കും.

നാലാം തരം തുല്യതാ കോഴ്സിന്റെ പതിമൂന്നാം ബാച്ചിലെയും ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനാലാം ബാച്ചിലെയും പഠിതാക്കളുടെയും പരീക്ഷയാണ് 12 കേന്ദ്രങ്ങളിലായി നടക്കുന്നത്. ഏഴാം തരത്തില്‍ 113 പേരും നാലാം തരത്തില്‍ 103 പേരും പരീക്ഷയെഴുതും.

നാലാം തരം തുല്യതാ പരീക്ഷയ്ക്ക് മൂന്ന് എഴുത്തു പരീക്ഷയും ഒരു വാചാ പരീക്ഷയുമാണുള്ളത്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് സമയം. ആറു വിഷയങ്ങളില്‍ എഴുത്തു പരീക്ഷയുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരീക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *