തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗസ്റ്റ് ഫാക്കൽറ്റി നിയമനം

December 9, 2021 - 7:00 pm

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫൊർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്‌സി (കമ്പ്യൂട്ടർ/ ഐ.റ്റി) അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷാർഥികൾക്ക് ഐ.എസ്.എൽ. (ഇന്ത്യൻ സൈൻ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *