റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ 50 മരണം

December 11, 2021 - 8:47 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 മൈല്‍ ചുറ്റളവിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടാകുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കെന്റക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റാണുണ്ടായതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷ്യര്‍ അറിയിച്ചു. മേയ്ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന മെഴുകുതിരി ഫാക്ടറിയിലെ മേല്‍കൂര തകര്‍ന്ന് വീണാണ് കൂടുതല്‍ പേരും മരിച്ചത്. നൂറിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിയായിരുന്നു ഇത്. കെന്റക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. ചുഴലിക്കാറ്റിനിടെ ആമസോണിന്റെ വെയര്‍ഹൗസില്‍ കുടുങ്ങിയ നൂറോളം ജീവനക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സ്ഥിതിഗതികള്‍ അന്വേഷിച്ച് വരികയാണെന്നും ആമസോണ്‍ വക്താവ് റിച്ചാര്‍ഡ് റോച്ച പ്രതികരിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *