റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിലെ മെഡി. കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം: പ്രതികളെ സസ്പെന്‍ഡ് ചെയ്തു

December 13, 2021 - 5:20 pm

ചെന്നൈ: തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. നാലുപേരും മൂന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ്. ഡിസംബര്‍ അഞ്ചാം തീയതിയാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതോടെയാണ് കോളേജിലെ റാഗിങ് പുറത്തറിയുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അധികൃതര്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പുറമേ ഹോസ്റ്റലില്‍നിന്നും ഇവരെ പുറത്താക്കിയിട്ടുണ്ട്. സംഭവത്തില്‍ കോളേജ് ഡീനിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *