അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏകദിന സംയുക്ത പരിശോധന

December 14, 2021 - 4:50 pm

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനുള്ള ഏകദിന സംയുക്ത പരിശോധന ജനുവരി ഒന്‍പതിനു രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ നിശ്ചിത കേന്ദ്രങ്ങളില്‍ നടത്തും. പൊതുവിതരണം, ഫിഷറീസ് വകുപ്പുകളും മത്സ്യഫെഡും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള എന്‍ജിനുകള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.  യാനങ്ങളുടെ ഫിഷിംഗ് ലൈസന്‍സ് പുതുക്കിയിരിക്കണം. ഒരാള്‍ക്ക് പരമാവധി രണ്ട് എന്‍ജിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *