റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നാം ഡോസ് ഒമിക്രോണിനെ പ്രതിരോധിക്കില്ല: കേന്ദ്രം

December 15, 2021 - 11:05 am

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് ഒമിക്രോണ്‍ വകഭേദത്തിനെതിരേ ഫലപ്രദമാകണമെന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിരവധി ലോകരാജ്യങ്ങളും ആരോഗ്യവിദഗ്ധരും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണ്‍ വകഭേദത്തെ നേരിടാന്‍ ആളുകള്‍ക്കു നല്‍കണമെന്നും ഇന്ത്യയില്‍ ഇതിനായുള്ള മുറവിളി ശക്തമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം ഇത്തരത്തില്‍ നിലപാട് എടുത്തിട്ടുള്ളത്. ഇസ്രയേലിലേയും യു.എസിലേയും ഒമിക്രോണ്‍ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്നാം ഡോസിനും ഇക്കാര്യത്തില്‍ ഗ്യാരന്റി നല്‍കാനാകില്ലെന്ന സംശയം കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്. എന്നിരുന്നാലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നീതികരിക്കുന്ന തെളിവുകള്‍ പരിശോധിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരേ പൂര്‍ണ സംരക്ഷണം നല്‍കില്ലെന്ന അംഗീകരിച്ചുകൊണ്ടുതന്നെ കോവിഡ് ബാധിച്ചുള്ള ആശുപത്രിവാസം ഒഴിവാക്കാന്‍ നിലവില്‍ ഇതാണ് ഏറ്റവും സാധ്യമായ മാര്‍ഗമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *