ന്യൂഡല്‍ഹി: ക്ഷേമപദ്ധതികളെ ആധാറുമായി ബന്ധപ്പിച്ചതുവഴി അനര്‍ഹര്‍ പണം കൈപ്പറ്റുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞെന്നും ഇതുവഴി ഖജനാവിന് 2.25 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായെന്നും അധികൃതര്‍.300 കേന്ദ്ര പദ്ധതികളെയും സംസ്ഥാന സര്‍ക്കാരുകളുടെ 400 പദ്ധതികളെയുമാണ് ആധാറുമായി ബന്ധിപ്പിച്ചത്. അര്‍ഹര്‍ക്കു മാത്രം ആനുകൂല്യം ലഭിച്ചതോടെ 2.25 ലക്ഷം കോടി ലാഭിക്കാന്‍ കഴിഞ്ഞതായി യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ: സുരഭ് ഗാര്‍ഗ് പറഞ്ഞു. കേന്ദ്രപദ്ധതികളുമായി ബന്ധപ്പെട്ട കണക്കാണിത്. സംസ്ഥാന പദ്ധതികളുടെ കണക്കുകൂടി എടുത്താല്‍ തുക ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ വഴി ജനങ്ങള്‍ക്കു കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കാനുള്ള പദ്ധതി പദ്ധതി തയാറാക്കുകയാണ്. വീട്ടിലിരുന്നു തങ്ങളുടെ കമ്പ്യൂട്ടറുകളിലൂടെ ജനങ്ങള്‍ക്ക് രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.ആധാര്‍ എന്റോള്‍മെന്റിനും അപ്ഡേഷനുമായി 1.5 ലക്ഷം തപാല്‍ ജീവനക്കാര്‍ ഗ്രാമങ്ങളിലേക്കു പോകും. 6.5 ലക്ഷം ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി 50,000 ആധാര്‍ കേന്ദ്രങ്ങള്‍ തുടങ്ങും. സ്മാര്‍ട്ട് ഫോണ്‍ വഴി ആധാര്‍ അപ്ഡേഷനും ഇടപാടുകളും നടത്താന്‍ കഴിയുംവിധം ആപ്പ് വികസിപ്പിക്കും.-സൗരഭ് ഗാര്‍ഗ് പറഞ്ഞു. ആധാര്‍ കൂടുതല്‍ ശക്തവും സുരക്ഷിതവും ആക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലജന്‍സ്, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിങ് തുടങ്ങിയ നവീന സാങ്കേതിവിദ്യകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
