റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗര മധ്യത്തില്‍ അനാശാശ്യ കേന്ദ്രം : സ്‌ത്രീകള്‍ ഉള്‍പ്പടെ ആറുപേര്‍ പോലീസ്‌ പിടിയില്‍

December 19, 2021 - 8:15 am

കോട്ടയം : വീട്‌ വാടകയ്‌ക്കെടുത്ത്‌ അനാശാശ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ സ്‌ത്രീകളടക്കം ആറ്‌പേര്‍ പോലീസ്‌ പിടിയിലായി. പാലാ നഗരത്തിലാണ്‌ സംഭവം. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടക്കല്‍ ഹാഷിം(51),ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസ്‌ എന്നിവര്‍ക്കൊപ്പം അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരയ നാല്‌ സ്‌ത്രീകളുമാണ്‌ പിടിയിലായത്‌.

അന്യ ജില്ലകളില്‍ നിന്നും സ്‌ത്രീകളെ എത്തിച്ച് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച്‌ വന്‍തുകയ്‌ക്ക എത്തിച്ചുനല്‍കുന്നതായിരുന്നു സംഘത്തിന്റെ രീതി. മൂന്നുമാസക്കാലമായി കേന്ദ്രം പ്രവര്‍ത്തിച്ചുവരികയായിരുന്നു. പോലീസിന്‌ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *