അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍

December 20, 2021 - 4:58 pm

ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്‌സിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. പ്രായപരിധി 17 നും 35നും മധ്യേ.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും, മറ്റ് അര്‍ഹവിഭാഗക്കാര്‍ക്കും ഇ-ഗ്രാന്റ്സ് മുഖേന ഫീസ് സൗജന്യം ലഭിക്കും.

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 31. വിലാസം- പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *