റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍

December 20, 2021 - 10:37 pm

സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ കൊച്ചിയില്‍ നടന്ന സംഘടനയുടെ മീറ്റിങ്ങിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘടനയിലേക്ക് തിരിച്ചെത്താമെന്നും എന്നാല്‍ സംഘടന അവരെ പോയി വിളിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍ എന്നിവര്‍ അമ്മയിൽ നിന്ന് രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ പാര്‍വതി തിരുവോത്തും പിന്നീട് രാജിവെച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *