റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

December 22, 2021 - 9:37 am

ആലപ്പുഴ: ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരിൽ ഉണ്ടെന്നാണ് വിവരം. കേസിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്.

21/12/21 ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്,നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പ്രതികൾ. രൺജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നാലു ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വാഹനത്തിൽ ചോരക്കറ കണ്ടെത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *