റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കെയര്‍ ഹോം വീടിന്റെ താക്കോല്‍ കൈമാറി

December 22, 2021 - 5:40 pm

ആലപ്പുഴ: കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെള്ളാംപറമ്പ് വീട്ടില്‍ സതിയമ്മക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്.

കൂലിപ്പണിക്കാരനായ മകനൊപ്പം തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിഞ്ഞിരുന്ന സതിയമ്മയ്ക്ക്  415 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള സുരക്ഷിതമായ വീടാണ് സ്വന്തമായത്.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍ വീടിന്റെ താക്കോല്‍ സതിയമ്മക്ക് കൈമാറി. എച്ച്. സലാം എം.എല്‍.എ, ബാങ്ക് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ വിജയ മുരളി, ടി.ആര്‍. ജഗദീശന്‍, സുരേഷ് ബാബു, കെ. കൈലാസന്‍, വി. പ്രസന്നന്‍, പ്രസന്ന മുരളി, അനില ബോസ്, ബാങ്ക് സെക്രട്ടറി പി. ഗീത, സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ഷിയാസ്, മനോജ് കുമാര്‍ എന്നിവര്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *