റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈഫ് മിഷനിലേക്ക് ഭൂമി സംഭാവന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന്

December 23, 2021 - 7:14 pm

2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ  ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ  സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ എറണാകുളം ടൗൺഹാളിൽ 30 ന് വൈകിട്ട് 5 ന് നിർവഹിക്കും. ഭൂരഹിതർക്ക് സ്ഥലം വാങ്ങുന്നതിലേക്ക് 1,000 കുടുംബങ്ങൾക്കായി 25 കോടി രൂപ ധനസഹായമായി നൽകാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സർക്കാരിന്റെ അംഗീകാരം  ലഭിച്ചിട്ടുണ്ട്.  ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *