ആലപ്പുഴ: വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനും ആലപ്പുഴ വെള്ളക്കിണർ സ്വദേശിയുമായ പ്രതിയാണ് പിടിയിലായതെന്നാണ് വിവരം. കർണാടകയിൽനിന്നാണ് ഇയാളെ പിടികൂടിയെന്നാണ് അറിയുന്നത്. കൂട്ടുപ്രതികൾക്കായി സംസ്ഥാനത്തിന് പുറത്ത് അന്വേഷണം തുടരുകയാണ്.
18ാം തീയതി വൈകീട്ട് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ 19ന് പുലർച്ചെയാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകൾ വെട്ടിക്കൊന്നത്.
