റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാനുള്ള സാധ്യത തള്ളി കമ്മീഷന്‍

December 28, 2021 - 9:41 am

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാനിടയില്ല. വരുന്ന വര്‍ഷം ആദ്യം തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍.ഇന്നലെ കേന്ദ്ര ആരോഗ്യ സെകട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തി. രോഗവ്യാപനവും വാക്സിന്‍ കവറേജും വിലയിരുത്താനായിരുന്നു ചര്‍ച്ച. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ട ആവശ്യകതയും കമ്മിഷന്‍ ഉയര്‍ത്തിക്കാട്ടി.ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഗോവ അസംബ്ലിയുടെ കാലാവധി മാര്‍ച്ച് 15-ന് അവസാനിക്കും. മണിപ്പൂര്‍ നിയമസഭാ കാലാവധി മാര്‍ച്ച് 19-നും യു.പിയിലേത് മേയ് 14-നുമാണ് അവസാനിക്കുന്നത്. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്ന് അലഹബാദ്‌ െഹെക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, നിയമസഭകളുടെ കാലാവധി അവസാനിക്കുംമുമ്പ് തന്നെ സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *