അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു

December 28, 2021 - 7:16 pm

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ന് വൈകിട്ട് നാലുവരെ. ഇതു സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ജനുവരി 6ന് ഉച്ചക്ക് 12ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471-2304594.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *