റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ

December 28, 2021 - 3:28 pm

പാലക്കാട്: ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പാലക്കാട് അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാള്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് ഇതുവരെ പിടിയിലായത് രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്നും കൊലക്ക് പിന്നില്‍ ദീർഘകാല ആസൂത്രണമുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു.

നേരത്തെ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതക കാരണമാണെന്ന് പോലീസ് പറഞ്ഞിരുന്നു. നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യാ വീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *