റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: കാടകം വനസത്യാഗ്രഹ സ്മരണ: മത്സര പരിപാടികളുടെ ഉദ്ഘാടനം ജനുവരി 3 ന്

December 30, 2021 - 3:07 pm

കാസർകോട്: ആസാദി കാ അമൃത് മഹോത്സവ്, കാടകം വനസത്യാഗ്രഹ സ്മരണയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്  സംഘടിപ്പിക്കുന്ന വിവിധ മത്സരപരിപാടികളുടെ ഉദ്ഘാടനം ജനുവരി 3 ന് രാവിലെ 11 ന്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും. ജില്ലാ കളക്ടർ ഭണ്ഡാരി  സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ലഘുലേഖ പ്രകാശനം ചെയ്യും. കണ്ണൂർ സർവകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫസർ കെപി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി മാത്യൂ, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ എന്നിവർ വിശിഷ്ടാതിഥികളാകും  തുടർന്ന് ജില്ലയിലെ യു പി വിഭാഗം വിദ്യാർഥികൾക്കായി സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *