ന്യൂഡല്‍ഹി: കോവിഡ്- 19 ചികിത്സയ്ക്ക് ഇറക്കാനിരിക്കുന്ന മോള്‍നുപീരവിര്‍ മരുന്നിന്റെ വില മൂവായിരത്തിനകത്ത് ആയിരിക്കുമെന്ന് മരുന്നു കമ്പനിയുമായി ബന്ധപ്പെട്ടവര്‍. ഫുള്‍ കോഴ്സിനാണ് ഈ വില.എം.എസ്.ഡി, റിജ്ബാക്ക് ബയോതെറാപിറ്റിക്സ് എന്നിവ വികസിപ്പിച്ച മരുന്ന് ഇറക്കാന്‍ ഇന്ത്യയില്‍നിന്ന് ഇപ്പോള്‍ 13 മരുന്നു കമ്പനികളാണ് മുന്നോട്ടുവന്നിരിക്കുന്നത്.800 മില്ലിഗ്രാം ഗുളിക ദിവസം രണ്ടെണ്ണം വീതം അഞ്ചു ദിവസം കഴിക്കണമെന്നാണ് ശിപാര്‍ശ. എന്നാല്‍, കമ്പനികള്‍ 200 മില്ലിഗ്രാമിന്റെ ഗുളികകള്‍ ആണ് ഇറക്കാനിരിക്കുന്നത്. അതുകൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കാന്‍ രോഗികള്‍ ഇവ 40 എണ്ണം കഴിച്ചിരിക്കണം.നാറ്റ്കോ ഫാര്‍മ തന്നെ മോള്‍നുപീരവിറിന്റെ അഞ്ചു ബ്രാന്‍ഡുകളാണ് ഇറക്കാനിരിക്കുന്നത്. ജെ.ബി . കെമിക്കല്‍സ്, ഹെട്രോ ട്രഗ്സ്, മാന്‍െകെന്‍ഡ് ഫാര്‍മ, വയാട്രിസ്, സണ്‍ ഫാര്‍മ എന്നിവയൊക്കെ അടുത്തയാഴ്ചയോടെ മരുന്ന് ഇറക്കിയേക്കും. കൂടുതല്‍ കമ്പനികള്‍ ഉല്‍പാദനത്തിന് ഇറങ്ങുന്നതോടെ വില കുറയുമെന്നാണ് പരക്കെയുള്ള പ്രതീക്ഷ.മരുന്നിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നു.
