റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുസ്തകം പ്രകാശനം ചെയ്തു

December 31, 2021 - 2:35 pm

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അംബിക ശിവദായകം രചിച്ച മഴയോട് മാത്രമായ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി സാദിര്‍ തലപ്പുഴ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡന്റ് കെ. ഷബിത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുള്‍ മജീദ്, ജയപ്രകാശ് നാരായണന്‍, എം. ഗംഗാധരന്‍, ആയിഷ മാനന്തവാടി, പ്രദീഷ് താനിയാട്, അംബിക ശിവദായകം, ജിലിന്‍ ജോയി, വി.കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *