ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്ക കണക്കിലെടുത്ത് ജനുവരി 3 മുതല്‍ രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ ഹിയറിങ് സംവിധാനത്തിലേക്ക് മാറാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സുപ്രിംകോടതി കേസുകളുടെ ഫിസിക്കല്‍ ഹിയറിങ് പുനരാരംഭിച്ചിരുന്നു. പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ സുപ്രിം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേട്ടിരുന്നത്. കൊവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
