റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ചികിത്സയുടെ പേരിൽ വമ്പൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

January 9, 2022 - 10:00 am

ആലുവ: 1600 കോടി രൂപയുടെ കൊവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ക്രമക്കേടുകൾ ഒളിപ്പിക്കാൻ മൂവായിരത്തിലധികം കമ്പ്യൂട്ടർ ഫയലുകളും അഞ്ഞൂറിലധികം പേപ്പർ ഫയലുകളും നശിപ്പിച്ചു. എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. പൊലീസ് ചോദിച്ചിട്ടും ഫയലുകൾ നൽകുന്നില്ല.ഒരാളെ സസ്‌പെൻഡ് ചെയ്ത് അയാൾ മാത്രമാണ് ഉത്തരവാദിയെന്ന് വരുത്താനാണ് ശ്രമമെന്ന് സതീശൻ പറഞ്ഞു.

550 രൂപയുടെ മോശം പി.പി.ഇ കിറ്റ് 1600 രൂപയ്ക്കുവാങ്ങി. ഒരു കോടി ഗ്ലൗസ് വാങ്ങിയതിലും അഴിമതി,1600കോടിയുടെ പർച്ചേസ് ഒരാളുടെ ലാപ്‌ടോപ്പിൽ നിന്ന്, ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇടപാട്, സ്ഥിരമായി മരുന്ന് വാങ്ങുന്ന കമ്പനികളെ ഒഴിവാക്കി മുഴുവൻ തുകയും അഡ്വാൻസ് നൽകാൻ ഫയലിൽ കുറിപ്പ് ,ആവശ്യമില്ലാതെ വാങ്ങിയ ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നു,ഇങ്ങനെപോകുന്നു അഴിമതിആരോപണങ്ങള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *