റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈല്‍ റീചാര്‍ജിങ് മുതല്‍ ടാക്‌സടക്കല്‍ വരെ ഇനി റെയില്‍വേ സ്റ്റേഷനിലും ചെയ്യാം

January 9, 2022 - 10:50 am

ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, ആധാര്‍-പാന്‍ ഫോമുകള്‍ പൂരിപ്പിക്കല്‍, നികുതി അടക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇനി റെയില്‍വേ സ്റ്റേഷനുകളിലും. രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സ്ഥാപിക്കുന്ന കോമണ്‍ സര്‍വിസ് സെന്റര്‍ കിയോസ്‌കുകളിലൂടെയാണ് ഇത് സാധ്യമാവുക.സിഎസ്സി ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. വില്ലേജ്തല സംരംഭകരായിരിക്കും കിയോസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുക. റെയില്‍വയര്‍ സാത്തി കിയോസ്‌ക് എന്നാകും കേന്ദ്രങ്ങളുടെ പേര്. യുപിയിലെ വാരാണസി സിറ്റി, പ്രയാഗ്രാജ് സിറ്റി സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കിയോസ്‌കുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റെയില്‍ടെല്‍ സിഎംഡി പുനീത് ചൗള പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *