റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീചിത്തിരതിരുന്നാള്‍ ദേശീയ പുരസ്‌കാരത്തിന്‌ അടുര്‍ ഗോപാലകൃഷ്‌ണനും കെ.എസ് ചിത്രയും അര്‍ഹരായി

January 13, 2022 - 8:55 am

തിരിവനന്തപുരം : ശ്രീചിത്തിര തിരുന്നാള്‍ ട്രസ്റ്റിന്റെ 2020ലെ ശ്രീചിത്തിര തിരുന്നാള്‍ ദേശീയ പുരസ്‌കാരത്തിന്‌ വിഖ്യാത സംവിധായകനും, എഴുത്തുകാരനുമായ അടൂര്‍ ഗോപാലകൃഷ്‌ണനും , 2021ലെ പുരസ്‌കാരത്തിന്‌ പ്രശസ്‌ത ഗായിക കെ.എസ്‌ ചിത്രയും അര്‍ഹരായി. രണ്ടുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം .

മലയാള സിനിമക്കും ലോക സിനിമക്കും നല്‍കിയിട്ടുളള സംഭാവനകള്‍ പരിഗണിച്ചാണ്‌ അടൂര്‍ ഗോപാലകൃഷ്‌ണന്‌ പുരസ്‌കാരം നല്‍കുന്നത്‌. സംഗീത ലോകത്തിന്‌ നല്‍കിയ സംഭാവനകളാണ്‌ കെ.എസ്‌ ചിത്രയെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌.ട്രസ്റ്റ്‌ പ്രസിഡന്റ് ടി.പി ശ്രിനിവാസന്‍ ചെയര്‍മാനും മുന്‍മന്ത്രി വി.എസ്‌ ശിവകുമാര്‍ , മാനേജിംഗ്‌ ട്രസ്റ്റി ടി.സതീഷ്‌കുമാര്‍, ശ്രീചിത്തിര തിരുന്നാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്‌ പുഷ്‌പവല്ലി എന്നിവര്‍ അംഗങ്ങളായിട്ടുളള ജഡ്‌ജിംഗ്‌ കമ്മറ്റിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.

2022 ജനുവരി 20ന്‌ വൈകിട്ട്‌ 4ന്‌ പാളയം ബിഷപ്പ്‌ പരേര ഹാലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗവണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടിപി.ശ്രീനിവാസന്‍ വി.എസ്‌ ശിവകുമാര്‍, ടി.സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *