റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായുവിലെ കൊവിഡ് വൈറസിന്റെ വ്യാപന ശേഷി 5 മിനിട്ട്: അകലം പാലിക്കുന്നത് സുരക്ഷ നല്‍കും

January 14, 2022 - 4:40 pm

ലണ്ടന്‍: രോഗിയില്‍നിന്ന് വായുവിലെത്തുന്ന കൊവിഡ് വൈറസിന്റെ വ്യാപന ശേഷി 5 മിനിട്ട് മാത്രം. അതിന് ശേഷം രോഗമുണ്ടാക്കാനുള്ള ശേഷി ഗണ്യമായി കുറയുമെന്നും പഠനം. രോഗപകര്‍ച്ചാ ശേഷി 5 മിനിറ്റിനുള്ളില്‍ 90 ശതമാനവും നഷ്ടപ്പെടുമെന്നും ബ്രിസ്റ്റോളിലെ ഏറോസോള്‍ റിസര്‍ച്ച് സെന്ററിലെ പഠനത്തില്‍ വ്യക്തമായി. കോവിഡ് ബാധിച്ചയാളുടെ തൊട്ടടുത്തിരിക്കുന്നവര്‍ക്കാണു രോഗം പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലെന്നും കണ്ടെത്തി. സാമൂഹിക അകലം പാലിക്കുകയും ശരിയായി മാസ്‌ക് ധരിക്കുകയുമാണു മികച്ച പ്രതിരോധ മാര്‍ഗമെന്നു കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്തു നല്‍കിയ നിര്‍ദേശം ശരിയാണെന്നു തെളിയിക്കുന്നതാണു പുതിയ പഠന റിപ്പോര്‍ട്ടുകള്‍. രോഗിയുമായുള്ള അകലം കുറയുന്തോറും വൈറസ് പകരാനുള്ള സാധ്യത കൂടുമെന്നു ബ്രിസ്റ്റോള്‍ സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. ജൊനാഥന്‍ റീഡ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *