റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

January 18, 2022 - 10:20 am

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 14 ന് നടത്താനാന്‍ തീരുമാനിച്ച വോട്ടെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് ഫെബ്രുവരി 20 ലേക്കാണ് മാറ്റിയത്.ഗുരു രവി ദാസ് ജയന്തി തീര്‍ഥാടനം പരിഗണിച്ചാണ് മാറ്റം.ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ഥാടനം. ഇതുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിലുള്ളവര്‍ വാരണസില്‍ പോകുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയായിരുന്നു. ഇതിനു പിന്നാലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തിയതി മാറ്റാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. തുര്‍ന്ന് ഇന്ന് കൂടിയ കമ്മീഷന്റെ യോഗത്തില്‍ വോട്ടെടുപ്പ് മാറ്റാന്‍ തീരുമാനമായത്.117 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലമറിയും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *