റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഴ്സിംഗ് ഓഫീസറുടെ മരണം: മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി

January 18, 2022 - 6:16 pm

വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ സരിതയുടെ (45) നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാൽ ഇവർ വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിൽ മരണമടഞ്ഞതായി ബന്ധുക്കൾ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. കോവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *