റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ ട്രയിലർ പുറത്തിറങ്ങി

January 25, 2022 - 10:45 am

അഹാൻ ഷെട്ടിയും താരാസുതാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തഡപ്പ് എന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി.
സുനില്‍ ഷെട്ടിയുടെ മകനായ അഹാന്‍ ഷെട്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തഡപ്പ്.
ഡിസംബര്‍ മൂന്നിന് ഈ ചിത്രം തിയേറ്ററുകളിലെത്തി.

അഹാന്‍ ഷെട്ടി പവര്‍ പാക്ക്ഡ് അവതാറില്‍ ആണ് ചിത്രത്തില്‍ എത്തുന്നത് . മികച്ച പ്രതികരണം നേടിയ സിനിമ ഒടിടി റിലീസിനും ഒരുങ്ങുന്നു. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ജനുവരി 28
ന് സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി

താര സുതാരിയയുടെ കഥാപാത്രത്തിനൊപ്പം അദ്ദേഹത്തിന്റെ റൊമാന്റിക് അവതാരം നമുക്ക് കാണാന്‍ കഴിയും. മിലൻ ലുത്രിയ സംവിധാനം ചെയ്ത ഈ ചിത്രം അജയ് ഭൂപതി 2018 ൽ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ RX 100 ന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ്.

ചിത്രത്തില്‍ സുനില്‍ ഷെട്ടിയും അഭിനയിക്കുന്നു. സിക്കന്ദര്‍ ഖേര്‍, ശരത് സക്‌സേന, അമിത് സാദ് എന്നിവരും തഡപ്പിന്റെ ഭാഗമായി എത്തുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *