റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രമോഷന്‍ കോട്ട നിര്‍ണയിക്കുന്നതിനുളള മാനദണ്ഡം സര്‍ക്കാറുകള്‍ തയാറാക്കണമെനന്‌ സുപ്രീം കോടതി

January 29, 2022 - 9:36 am

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്കുളള ഉദ്യോഗത്തിലെ പ്രമോഷന്‍ മാനദണ്ഡം സര്‍ക്കാര്‍ തയാറാക്കണമെന്ന്‌ സുപ്രീം കോടതി. പട്ടിക വിഭാഗം പ്രാതിനിധ്യത്തിലെ പോരായ്‌മ നിര്‍ണയിക്കുന്നതിന്‌ ഏതെങ്കിലും മാനദണ്ഡം കോടതിക്ക്‌ നിശ്ചയിക്കാനാവില്ലെന്ന്‌ ജസ്‌റ്റീസ്‌ മാരായ എല്‍.നാഗേശ്വര റാവു, സജീവ്‌ ഖന്ന, ബി.ആര്‍ ഗവായ്‌ എന്നിവര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വീസിലെ പ്രമോഷനില്‍ പട്ടിക വിഭാഗ സംവരണം നടപ്പാക്കുന്നതിനുളള അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം നല്‍കിയ ഒരുകൂട്ടം അപേക്ഷകളിലാണ്‌ സുപ്രീം കോടതിയുടെ വിധി. അവ്യക്തതകള്‍മൂലം നിരവധി പ്രമോഷന്‍ തസ്‌തികകള്‍ ഒഴിഞ്ഞുകിക്കുകയാണെന്ന്‌ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രമോഷനില്‍ സംവരണത്തിനുളള അ്‌ര്‍ഹത കോടതി നേരത്തെ ശരി വച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായി സ്ഥാനക്കയറ്റത്തിലെ പട്ടിക വിഭാഗ സംവരണ കാര്യത്തില്‍ സുപ്രീം കോടതി ഇപ്പോള്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.

കേഡര്‍ അടിസ്ഥാനപ്പെടുത്തിവേണം സംവരണ തസ്‌തിക നികത്തുന്നത്‌ സംബന്ധിച്ച ഡേറ്റ സമാഹരിക്കാന്‍. ക്ലാസ്‌ ഗ്രൂപ്പ്‌ സര്‍വീസ്‌ എന്നിവയല്ല നോക്കേണ്ടത്‌. ഒരു സര്‍വീസ്‌ മൊത്തമായി എടുത്ത്‌ സംവരണ വിഭാഗ പ്രാതിനിധ്യം പരിശോധിക്കുന്നത്‌ പ്രമോഷനിലെ സംവരണമെന്ന വിഷയം അര്‍ത്ഥശൂന്യമാക്കും.

പ്രമോഷനിലെ സംവരണം പാലിക്കുന്നത്‌ സംബന്ധിച്ച സംസ്ഥാനങ്ങളുടെ അവലോഹനത്തിന്‌ യുക്തിസഹമായ സമയപരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ്‌ ഫെബ്രുവരി 24ന്‌ വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിവല്‍ അന്ന്‌ വാദം കേള്‍ക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *