റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കല്‍ക്കരി ഖനി അപകടം: ജാര്‍ഖണ്ഡില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മരണം

February 2, 2022 - 8:41 am

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഈസ്റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ധന്‍ബാദ് പോലിസ് കമ്പനി അധികൃതരുടെ വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലിസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *