അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ള വിതരണം: ബോട്ടുകള്‍ക്കായി ദര്‍ഘാസ്

February 2, 2022 - 5:08 pm

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ബോട്ടുകളുടെയും യന്ത്രവത്കൃത വള്ളങ്ങളുടെയും നിരക്ക് നിശ്ചയിക്കുന്നതിനായി ഉടമകളിൽ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.

ബോട്ടുടമകള്‍ വള്ളങ്ങള്‍ കെട്ടിവലിച്ച് കിടങ്ങറ, പള്ളാത്തുരുത്തി പമ്പുകളില്‍ നിന്നും വെള്ളം ശേഖരിച്ച് വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യണം. ദര്‍ഘാസുകള്‍ ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12ന് മുന്‍പ് കുട്ടനാട് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-0477 2702221

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *