റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു

February 3, 2022 - 4:47 pm

കാസർകോട്: ഫിഷറിസ് വകുപ്പിന്റെ കാസര്‍കോട് കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ ഗ്രേഡ്- 2  എന്നിവരുടെ ഓരോ തസ്തികകളും, ഫിഷറീസ് ഗാര്‍ഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും അനുമതിയായി. ഫിഷറിസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ജില്ലയ്ക്ക് 50,00,000/രൂപ അനുവദിച്ചതിനെ തുടര്‍ന്ന് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ 2016ല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസന്‍സ് സംബന്ധമായ പരിശോധനയും അനധികൃത മീന്‍പിടിത്തം തടയുകയും ചെയ്യേണ്ടത് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ലഭിക്കേണ്ട പ്രവര്‍ത്തനങ്ങളാണ്. ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കടലില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിതരണം, അവ ഉപയോഗിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കല്‍, കടല്‍ക്ഷോഭം ഉണ്ടാകുന്ന മാസങ്ങളില്‍ കണ്‍ ട്രോള്‍ റൂം സജ്ജീകരിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് സ്റ്റേഷനില്‍ നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *