റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഇന്‍ഡിഗോ

February 6, 2022 - 11:03 am

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 129.80 കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 620.10 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഇന്‍ഡിഗോ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.ഓപ്പറേഷന്‍സില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വരുമാനം 9,294.80 കോടിയായി ഉയര്‍ന്നു. 89.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. വലിയ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സി.ഇ.ഒ റോണോജോയ് ദത്ത പറഞ്ഞു.യാത്രക്കാരുടെ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 8,073 കോടിയായി ഉയര്‍ന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *