റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ക്ക്‌ ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കി

February 7, 2022 - 8:00 am

ന്യൂ ഡല്‍ഹി : കേവിഡ്‌ കേസുകളില്‍ കുറവ്‌ വന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക്‌ ഫ്രം ഹോം സംവിധാനം നിര്‍ത്തലാക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ്‌ അറിയിച്ചു. 2022 ഫെബ്രുവരി 7 മുതല്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നം അദ്ദേഹം നിര്‍ദ്ദേശിച്ചു. കോവിഡ്‌ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും പരിഗണിച്ചാണ്‌ ഏഴുമുതല്‍ ഓഫീസുകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ തീരുമാനിച്ചത്‌. . എല്ലാ വിഭാഗം ജീവനക്കാരും ഓഫീസുകളില്‍ നേരിട്ടെത്തണം യാതൊരുവിധ ഇളവുകളും അനുവദിക്കില്ല.

ജീവനക്കാര്‍ മാസ്‌ക്ക്‌ ധരിക്കുന്നവെന്ന്‌ സ്ഥാപന മേധാവി ഉറപ്പുവരുത്തണം. കോവിഡ്‌ പ്രോട്ടോകോളില്‍ വീഴ്‌ച പാടില്ലെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധന കണക്കിലെടുത്ത്‌ 2022 ജനുവരി മൂന്നിനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ വര്‍ക്ക്‌ ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്‌ .അണ്ടര്‍ സെക്രട്ടറി തലത്തിന്‌ താഴെയുളള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്‌. എന്നാല്‍ രോഗികളുടെ എണ്ണത്തിലുളള വര്‍ദ്ധനവ്‌ കണക്കിലെടുത്ത് ക്രമീകരണം ഫെബ്രുവരി 7 വരെ നീട്ടിയിരുന്നു. നിലവില്‍ കോവിഡ്‌ കുറഞ്ഞതോടെ ഉത്തരവ്‌ പിന്‍വലിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *