റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനങ്ങനടി പഞ്ചായത്തിലെ കോട്ടകുളം -ചവതക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

February 7, 2022 - 8:31 pm

പാലക്കാട്: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച കോട്ടകുളം- ചവതക്കാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ വിനിയോഗിച്ചാണ് റോഡ് പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. അനങ്ങനടി ഗ്രാമപഞ്ചായത്തിലെ 10,12,13 വാര്‍ഡ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കോട്ടകുളം – ചവതക്കാട് റോഡിന്റെ നവീകരണം. മണ്‍പാതയായി കിടന്നിരുന്ന പഞ്ചായത്ത് റോഡാണ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.

മണ്‍പാതയിലൂടെയുള്ള മഴക്കാല യാത്രകള്‍ ഏറെ ദുഷ്‌കരമായിരുന്നു. പത്തംകുളം, പാവുക്കോണം എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ റോഡ് നവീകരണത്തിലൂടെ സാധിക്കും. ഇതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി. അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. എം അസീന, ഷൈലജ, അനങ്ങനടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ശശി, അംഗം മുസ്തഫ, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.ടി മുഹമ്മദ്, ടി.കെ മുഹമ്മദ്, ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *