ന്യൂഡല്‍ഹി: 2021ലെ പുതിയ ഐടി നിയമ പ്രകാരം ആറുമാസത്തിനിടെ 1.32 കോടി ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ് ആപ്പ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് പ്രതിമാസം നല്‍കുന്ന റിപോര്‍ട്ടില്‍ലാണ് ഇക്കാര്യമുള്ളത്.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തില്‍ കണക്കുകള്‍ നല്‍കിത്തുടങ്ങിയത്. വ്യാജപ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തില്‍ പറയുന്നത്. 2021 മെയ് 15 നും 2021 ജൂണ്‍ 15 നും ഇടയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ (20,11,000) നിരോധിച്ചതായി 2021 ജൂലൈയില്‍ വാട്സ് ആപ്പ് വെളിപ്പെടുത്തിയിരുന്നു. മാസംതോറും ശരാശരി 20 ലക്ഷം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരോധിക്കുന്നതായാണ് വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.
