കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽചികിത്സയിൽ ആയിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓർമശക്തിയും സംസാരശേഷിയുമെല്ലാം തിരിച്ചുകിട്ടിയത്.
ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു. അതേസമയം അപകടം പറ്റി കിടക്കുമ്പോള്‍ പലരും തനിക്കെതിരെ പലരും ക്യാമ്പെയിന്‍ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പുപിടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രീതിയും പൂര്‍ണമായും സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പുപിടിത്തക്കാരനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വാവ പറഞ്ഞു.
