റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ബൈപാസില്‍ ഫെബ്രുവരി 9 മുതല്‍ ഫെബ്രുവരി 10 രാവിലെ വരെ വണ്‍വേ

February 8, 2022 - 11:06 pm

ആലപ്പുഴ ബൈപാസില്‍ അപകടസാധ്യത കുറയ്ക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്‍പത് മുതൽ രാവിലെ എട്ടു മുതല്‍ ഫെബ്രുവരി 10 രാവിലെ എട്ടു വരെ വണ്‍വേ ഏര്‍പ്പെടുത്തി.

എറണാകുളത്തു നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് ഉപയോഗിക്കണമെന്നും എറണാകുളം ഭാഗത്തേക്കുള്ളവ ആലപ്പുഴ ടൗണിലൂടെ പോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

റെയില്‍വേ മേല്‍ പാലങ്ങളിലും വളവുകളിലും ഓവര്‍ടേക്കിംഗ് നിരോധിക്കുന്നതിന്റെ ഭാഗമായി മധ്യവരയുടെ നിറം മഞ്ഞയാക്കുകയും അമിതവേഗം നിയന്ത്രിക്കുന്നതിനായി മേല്‍പാലങ്ങള്‍ക്കു സമീപം റംബിള്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ജോലിയാണ് ഫെബ്രുവരി 9നും ഫെബ്രുവരി 10നുമായി നടത്തുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *