റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെബ്‌ സീരിസിനെതിരെ രാജകുടുംബം രംഗത്ത്‌

February 9, 2022 - 10:04 am

തിരുവനന്തപുരം ; തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയെ മോശമായി ചത്രീകരിച്ച വെബ്‌ സീരിസിനെതിരെ രാജകുടുംബം രംഗത്തെത്തി. അനന്തരവള്‍ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിബായിയാണ്‌ വിമര്‍ശനവുമായി രംഗത്തുവന്നത്‌. സ്വതന്ത്ര ഇന്ത്യ നടത്തിയ ശാസ്‌ത്ര ഗവേഷണ മുന്നേറ്റങ്ങളുടെ കധപറയുന്ന സോണിലൈവ്‌ വെബ്‌സീരിസായ ‘റോക്കറ്റ്‌ ബോയിസ്‌’നെതിരെയാണ് രൈജകുടുംബത്തിന്റെ പ്രതികരണം.

വെബ്‌സീരിസില്‍ കാണിക്കുന്നത്‌ സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണെന്ന്‌ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്‌മിബായി പറഞ്ഞു. ഇത്‌ അവസാനിപ്പിക്കണം. വേണ്ടിവന്നാല്‍ നിയനടപടികളിലേക്ക്‌ കടക്കുമെന്നും രാജകുടുംബം അറിയിച്ചു. ജവഹര്‍ലാല്‍ നെഹൃവും ഇന്ത്യയുടെ ന്യൂക്ലിയര്‍ ശാസ്‌ത്രജ്ഞന്‍ ഹോമി ജെ ബാബയും മഹാരാജാവും നടത്തുന്ന സംഭാഷണ രംഗങ്ങളിലാണ്‌ അപകീര്‍ത്തികരമായ പരാമര്‍ശം ഉളളത്‌. തിരുവിതാംകൂറിലെ മോണോസൈറ്റ് നിക്ഷേപം രാജ്യത്തിന്‌ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ചിത്തിര തിരുന്നാളും നെഹൃവും ഭാഭയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നതാണ്‌ രംഗം.

തിരുവിതാംകൂര്‍, രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാല്‍ നെഹൃവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരല്ലെന്നും വിപണിയില്‍ മറ്റുളളവര്‍ നല്‍കുന്ന വിലക്ക്‌ മോണോസൈറ്റ്‌ നല്‍കാന്‍ സന്നദ്ധദ്ദമാണെന്നും ചിത്തിര തിരുന്നാള്‍ പറയുന്നു. തുടര്‍ന്നുളള രംഗങ്ങളില്‍ നെഹൃവിന്റെ അസാന്നിദ്ധ്യത്തിലാണ്‌ ചിത്തിര തിരുന്നാളിനെതിരെ ഭാഭ അഴിമതി ആരോപണം ഉന്നയിക്കുന്നത്‌. 50,000 ടണ്‍ മോണോസൈറ്റ് മാത്രം കയറ്റി അയക്കുന്നതിന്‌ അനുമതി ഉണ്ടാരിക്കെ മൂന്നുലക്ഷം ടണ്‍യൂറോപ്പിലേക്ക് കയറ്റി അയച്ചെന്നും അതിന്റെ പങ്ക്‌ നിയമ വിരുദ്ദമായി കൈപ്പറ്റിയെന്നുമാണ്‌ വെബ്‌സീരിസില്‍ ഭാഭ ആരോപിക്കുന്നത്‌.

എത്ര കയറ്റുമതി ചെയ്യണമന്നതും ആര്‍ക്ക്‌ നല്‍കണമെന്നതും തങ്ങളുെ ആഭ്യന്തര കാര്യമാണെന്ന്‌ ചിത്തിരതിരുന്നാള്‍ വാദിക്കുന്നു. മറുപടിയായി പലരാജാക്കന്മരുടെയും അന്ത്യം വിഷം ഉളളില്‍ ചെന്നും ശിരഛേദംസംഭവിച്ചും ആണെന്ന്‌ അറിയാമെല്ലൊയെന്ന്‌ ഭാഭ ഭീഷണിപ്പെടുത്തുകയാണ്‌. മറ്റൊരു എപ്പിസോഡില്‍ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തുമ്പയിലെ നാട്ടുകാരും ബിഷ്‌പ്പും കാട്ടിയ സഹകരണത്തെപ്പറ്റി പുകഴ്‌ത്തുന്നുമുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *