റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് മന്ത്രി ശിവൻകുട്ടി

February 13, 2022 - 12:43 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്നും പ്രി പ്രൈമറി വിദ്യാർഥികൾക്ക് പകുതി പേർ വീതം തിങ്കൾ – മുതൽ വെള്ളി വരെ ഉച്ച വരെയാണ് ക്ലാസുണ്ടാകുകയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിലുള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്ന് – 12 ക്ലാസുകൾ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മോഡൽ പരീക്ഷ അടുത്ത മാസം 16 മുതൽ നടത്തുമെന്നും ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. ഗ്രേസ് മാർക്ക് വിഷയം പരീക്ഷാ ബോർഡാണ് തീരുമാനിക്കുന്നതെന്നും ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *