റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശേരി വിമാനത്താവളത്തില്‍ 6.100 കിലോ സ്വര്‍ണം പിടിച്ചു

February 15, 2022 - 10:17 am

നെടുമ്പാശേരി : നെടുംബാശേരി വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നുകോടി രൂപയിലേറെ വിലവരുന്ന 6.100 കിലോ സ്വര്‍ണം പിടികൂടി. ഏഴ്‌ യാതക്കാര്‍ പിടിയിലായി.

സൗദി എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മുഹമ്മദ്‌ അഷറഫ്‌ ,നൗഫല്‍, സൈനുല്‍ ആബിദ്‌, അബ്ദുളള കരുവാന്‍തൊടി, സ്‌പേസ്‌ജറ്റ്‌ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ അലി അഷറഫ്‌ ,അന്‍സില്‍ അബ്ദുറഹ്മാന്‍, എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ രതീഷ്‌ എന്നിവരാണ്‌ പിടിയിലായത്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എല്ലാവരും മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌.

നെടുംബാശേരി വിമാനത്താവളം വഴി വ്യാപകമായി സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതിന്‍രെ അടിസ്ഥാനത്തിലാണ്‌ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയതെന്നാണ്‌ വിവരം

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *