റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കതിര് കൊയ്യാൻ മന്ത്രിയെത്തി : കൊയ്ത്തുൽസവം ആഘോഷമാക്കി വിദ്യാർഥികൾ

February 15, 2022 - 4:31 pm

കതിര് കൊയ്യാൻ കൃഷി മന്ത്രി എത്തിയതോടെ

മലപ്പുറം: അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച കൊയ്ത്തുൽസവം നാടിന്റെ ആഘോഷമായി. അരീക്കോട് വെങ്ങേരി ചാലിപാടത്ത് നടന്ന കൊയ്ത്തുൽസവം കാർഷിക വികസന കർഷക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ ബഷീർ എം. എൽ.എ അധ്യക്ഷനായി.

ആരോഗ്യദായകവും വിഷരഹിതവുമായ കാർഷിക ഉത്പന്നങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ ശ്രമിക്കണമെന്നും  ഇത്തരം പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്തിക്കാൻ കഴിയുമെന്നും സുല്ലമുസലാം സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരത്തിൽ ഒരു മികച്ച മാതൃകയാണ് സമൂഹത്തിന് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക രംഗത്തേക്ക് കടന്നുവരുന്നവർക്ക് എല്ലാ പിന്തുണയും കൃഷി വകുപ്പിൽ നിന്നും ലഭിക്കുമെന്ന് മന്ത്രി കൂട്ടി ചേർത്തു.

അഞ്ച് വർഷമായി ചാലിപ്പാടത്ത് കൃഷി ഇറക്കുന്ന വിദ്യാർഥികൾ ഇത്തവണ 10 ഏക്കർ പാടത്താണ് നെൽ കൃഷി ചെയ്യുന്നത്. കൊയ്ത്തിന് പാകമായ 40 സെന്റിലെ അതുല്യ ഇനത്തിൽ പെട്ട നെല്ലാണ് കൊയ്തെടുത്തത്. വെങ്ങേരിയിലെ യുവ കർഷകൻ നൗഷർ കല്ലടയുടെ സ്ഥലമാണ് വിദ്യാർഥികൾക്ക് കൃഷിക്കായി നൽകിയിട്ടുള്ളത്.

കഴിഞ്ഞ ശിശുദിനത്തിലാണ് കുട്ടികർഷകർ ഇവിടെ കൃഷിയിറക്കുന്നത്. കൊയ്ത്തിന് പാകമായ കതിരുകൾ കൃഷി മന്ത്രിക്കും എം.എൽ.എക്കുമൊപ്പം വിദ്യാർഥികൾ ആവേശപൂർവം കൊയ്തെടുത്തു.

 യുവ കർഷകൻ നൗഷർ കല്ലടയേയും മുതിർന്ന കർഷകർഷകരേയും മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് സ്കൂളിലെ എൻഎസ്എസും സ്കൗട്ട് ആൻഡ് ഗൈഡ്സും ആരംഭിച്ച ‘എന്റെ വീട്ടിലും ഒരു കൃഷി തോട്ടം’ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബുറഹ്മാൻ, സ്കൂൾ മാനേജിങ് കമ്മറ്റി പ്രസിഡന്റ് എൻ.വി അബ്ദുറഹ്മാൻ, അലുംനി അസോസിയേഷൻ പ്രതിനിധി അഡ്വ: പി വി എ മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഖിയ ഷംസുദ്ധീൻ, വൈസ് പ്രസിഡന്റ്‌ അഡ്വ. ദിവ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.ടി അബ്ദുഹാജി, ആതിര സുധീവ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശരീഫ ടീച്ചർ, കെ.ടി അഷ്റഫ്, റൈഹാനത്ത് കുറുമാടൻ, അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഉമ്മു സൽമ, ഷിബിൻ ലാൽ, സി.സുഹൂദ് മാസ്റ്റർ, സാദിൽ, ഷംജിദ മുസ്തഫ, ജില്ലാ കൃഷി ഓഫീസർ രുക്മിണി, മാനേജർ എസ്. ഒ. എച്ച്. എസ്. എസ് കെ.അബ്ദുസലാം മാസ്റ്റർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എം കോയ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൾ കരിം, ദിലീപ്, കൃഷി ഓഫീസർ പി. നജ്മുദ്ധീൻ, പി. ടി. എ പ്രസിഡന്റ്‌ പി.സി ശബീബ്, എം. ടി. എ പ്രസിഡന്റ്‌ എം.ജീന, എൻ. എസ്‌. എസ് പ്രോഗ്രാം ഓഫീസർ മുഹസിൻ ചോലയിൽ തുടങ്ങിയവർ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *