റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: പ്രത്യാശ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന പരിപാടിക്ക് തുടക്കം

February 18, 2022 - 4:58 pm

കാസർകോട്: നീലേശ്വരം നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള വരുമാനദായക തൊഴില്‍ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആറ് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ 22 കുട്ടികള്‍ പരിശീലനത്തിനുണ്ട്. നോട്ട് പുസ്തക നിര്‍മാണവും പേപ്പര്‍ ഉപയോഗിച്ചുള്ള ബാഗ് നിര്‍മാണവുമാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കുട, തുണി സഞ്ചി നിര്‍മാണത്തില്‍  ഇരുപതിലധികം അമ്മമാര്‍ക്കുള്ള പരിശീലനവും രണ്ട് വര്‍ഷമായി ഇവിടെ നടന്നുവരുന്നുണ്ട്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സുഭാഷ് അധ്യക്ഷത വഹിച്ചു. സി.ഡി. എസ്. ചെയര്‍ പേഴ്സണ്‍ പി എം സന്ധ്യ, സെക്രട്ടറി സി. പ്രകാശ്, പി.ടി.എ. പ്രസിഡണ്ട് എ ടി കുമാരന്‍, പരിശീലകരായ പ്രമീള, രമ എന്നിവര്‍ സംസാരിച്ചു. അധ്യാപികമാരായ കെ.വി ജലജ സ്വാഗതവും ശരണ്യ നന്ദിയും പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *