റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധുക്കളല്ലാത്തവർക്ക് പണമായിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്

February 21, 2022 - 10:47 am

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കു പണം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. അടുത്ത ബന്ധുക്കൾക്കല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ പണമയക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾ ക്കെന്ന നിഗമനത്തിലാണ് നടപടി. തങ്ങളുമായി ബന്ധമില്ലാത്ത രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപന ങ്ങൾക്കോ പണം അയക്കരുതെന്നാണ് മുന്നറിയിപ്പ്.

അത്തരത്തിൽ പണമയക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും കടുത്ത ശിക്ഷ നടപ്പിലാക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, കൊള്ളയടിക്കൽ, ഭിക്ഷാടനം, അനധികൃതമായ പിരിവ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

ഇലക്ട്രോണിക് അല്ലെങ്കിൽ ബാങ്കിങ് സേവനം ഉപയോഗിച്ച് വിശ്വസനീയമല്ലാത്ത കക്ഷിക്കും പരിചയമില്ലാത്തവർക്കും പണം കൈമാറുന്നത് സംശയത്തിന് ഇടയാക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *