റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഭരണിക്കാവില്‍ മെഡല്‍ ഒരുക്കത്തിന് തുടക്കം

February 21, 2022 - 7:22 pm

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷനില്‍ നടപ്പാക്കുന്ന കായിക സഹായ പദ്ധതിയായ മെഡല്‍ ഒരുക്കത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു വെട്ടിക്കോട് ജുവന്റസ് ഫുട്ബോള്‍ ക്ലബ്ബിന് ജഴ്‌സി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അധ്യക്ഷയായി. 

52 വാര്‍ഡുകളുള്ള ഭരണിക്കാവ് ഡിവിഷനില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന 17 ക്ലബ്ബുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, അമല്‍രാജ്, സ്റ്റീഫന്‍, ബാലു രമണന്‍ എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *