റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സരസകവി മൂലൂര്‍ സ്മാരകത്തിന്റെ 33-ാംമത് വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും

February 22, 2022 - 10:35 pm

പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കരുടെ 153-ാംമത് ജയന്തിയും സ്മാരകത്തിന്റെ 33-ാംമത് വാര്‍ഷികവും ഫെബ്രുവരി 27നും 28നും ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

ഫെബ്രുവരി 28ന് രാവിലെ 10ന് കുടുംബശ്രീയും വികസനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സജിത്ത് സുകുമാരന്‍ നയിക്കും. നീര്‍ത്തടാധിഷ്ഠിത വികസനവും കുടുംബശ്രീയും എന്ന വിഷയം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അരുണ്‍കുമാര്‍ നയിക്കും.ഉച്ചകഴിഞ്ഞ് 3.30ന് കേരള നവോഥാന സ്മൃതി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മനോജ് പട്ടാന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.

മാര്‍ച്ച് ഒന്നിന് രാവിലെ 10ന് കവിസമ്മേളനം മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 3.30ന് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. 36-ാംമത് മൂലൂര്‍ അവാര്‍ഡിനായി ഡി. അനില്‍കുമാര്‍ രചിച്ച അവിയങ്കോര എന്ന കവിതാ സമാഹാരവും നവാഗത കവികള്‍ക്കായുള്ള എട്ടാമത് മൂലൂര്‍ പുരസ്‌കാരത്തിന് ജിബിന്‍ ഏബ്രഹാം എഴുതിയ ബുദ്ധന്റെ മകള്‍ എന്ന കവിതയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എംജി സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടിയ മൂലൂര്‍ സ്മാരക സമിതിയംഗം അനുതാരയെ യോഗം അനുമോദിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *