റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് കൈറ്റിന് പുരസ്‌കാരം

February 26, 2022 - 7:55 am

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷന് (കൈറ്റ്) ‘ഡിജിറ്റൽ ടെക്‌നോളജി സഭ അവാർഡ് 2022’ ദേശീയ പുരസ്‌കാരം ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച ‘ക്ലൗഡ്’ സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്‌കാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകൾ നൽകിയതിന്റെ തുടർച്ചയായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് സംവദിക്കാൻ കഴിയുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം kiteschool.in എന്ന പ്രത്യേക ഡൊമൈനിൽ കൈറ്റ് സജ്ജമാക്കിയിരുന്നു. സുരക്ഷിതമായി ഓൺലൈൻ ക്ലാസുകൾക്ക് അവസരം നൽകുന്നതോടൊപ്പം ‘സമഗ്ര’ വിഭവ പോർട്ടലും ഫസ്റ്റ്‌ബെൽ പോർട്ടലും സമന്വയിപ്പിച്ച് ഉപയോഗിക്കാൻ പ്ലാറ്റ്‌ഫോം അവസരമൊരുക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിയ സമാനതകളില്ലാത്ത ഡിജിറ്റൽ ഇടപെടലുകൾക്ക് കൈറ്റിന് ലഭിച്ച അംഗീകാരത്തിൽ പങ്കാളികളായവരേയും കുട്ടികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *